രാജ്യത്തെ 80 ശതമാനം പുതിയ കൊവിഡ് കേസുകളും 6 സംസ്ഥാനങ്ങളില്‍ നിന്ന്

Update: 2021-03-27 18:22 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 80 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍നിന്നാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 79.57 ശതമാനം പുതിയ കൊവിഡ് കേസുകളും.

62,258 പുതിയ കേസുകലാണ് 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ 35,726 പുതിയ കൊവിഡ് കേസുകളാണ് ഉള്ളത്. 14,523 പേര്‍ രോഗമുക്തരായി. 166 പേര്‍ മരിച്ചു.

പഞ്ചാബില്‍ 2,886 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,141 പേര്‍ രോഗമുക്തരായി. 46 പേര്‍ മരിച്ചു.

കര്‍ണാടകയില്‍ 2,886 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധിച്ചു. 1,175 പേര്‍ രോഗമുക്തരായി. 10 പേര്‍ മരിച്ചു.

ഡല്‍ഹിയിലും കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. 1,558 പേര്‍ക്കാണ് പുതുതായി രോഗബാധ. 974 പേര്‍ രോഗമുക്തരായി. 10 പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ 1,971 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. 1,131 പേര്‍ രോഗമുക്തരായി. 9 പേര്‍ മരിച്ചു.

കേരളത്തില്‍ 2,055 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഹരിയാനയില്‍ 1,383 പേര്‍ക്കും രോഗം ബാധിച്ചു.

Tags:    

Similar News