സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു

Update: 2023-01-05 04:39 GMT


കോഴിക്കോട്: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു. എന്‍സിപി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ വി നാണു ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണു. തിക്കോടി ടൗണില്‍ വച്ച് ദേശീയപാത മുറിച്ച് കടക്കവെയാണ് അദ്ദേഹത്തെ സ്‌കൂട്ടര്‍ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ നാണു ഇന്നലെ ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

Similar News