മദീനയില്‍ നിന്ന് മടങ്ങുംവഴിയുണ്ടായ കാറപകടം: ചികില്‍സയിലിരുന്ന ഡ്രൈവറും മരിച്ചു

Update: 2021-11-10 15:11 GMT

മദീന: മദീനയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന വാഹനം ഒട്ടകത്തെയിടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലിരുന്ന ഡ്രൈവര്‍ മരിച്ചു. പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫാണ് മരിച്ചത്. 38 വയസ്സായിരുന്നു. ശറഫിയ മൗലവി ജനറല്‍ സര്‍വീസ് ജീവനക്കാരനാണ് റഊഫ്. ഈ അപകടത്തില്‍ നേരത്തെ ഒരാള്‍ മരിച്ചിരുന്നു. മറ്റുള്ളവര്‍ ചികില്‍സയിലാണ്.

പിതാവ്: കുഞ്ഞീതു മുസ് ലിയാര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ, മൂന്ന് മക്കളുണ്ട്. 

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28)യാണ് നേരത്തെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും അടക്കം വാഹനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുണ്ടായിരുന്നു.

ജിദ്ദയില്‍ നിന്നുള്ള ഒരു കുടുംബവും ജിസാനില്‍ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ച് ഇന്നോവ കാറില്‍ ജിദ്ദയില്‍ നിന്ന് മദീനയിലെത്തി സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

റാഷിദ് അലിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. 

Similar News