ലെബനീസ് വിപ്ലവകാരി ജോര്‍ജ് ഇബ്‌റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്‍ ഉത്തരവ്; 40 വര്‍ഷമായി ഫ്രാന്‍സില്‍ തടവിലാണ്
1982ല്‍ പാരിസില്‍ വച്ച് ജോര്‍ജ് ഇബ്‌റാഹീം അബ്ദുല്ലയുടെ ലെബനീസ് ആംഡ് റെവല്യൂഷണറി ഫാക്ഷന്‍സ് എന്ന സംഘടന കൊലപ്പെടുത്തിയിരുന്നു.
പാരിസ്: ലെബനീസ് വിപ്ലവകാരിയും ഫലസ്തീന്‍ വിമോചന പോരാളിയുമായിരുന്ന ജോര്‍ജ് ഇബ്‌റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്‍ ഫ്രാന്‍സിലെ കോടതി ഉത്തരവിട്ടു. നീണ്ട നാല്‍പത് കൊല്ലമായി ഫ്രാന്‍സില്‍ തടവിലാണ് ജോര്‍ജ് ഇബ്‌റാഹീം അബ്ദുല്ല. ഡിസംബര്‍ ആറിന് മോചിപ്പിക്കുന്ന അബ്ദുല്ല ഉടന്‍ രാജ്യം വിടണമെന്നും കോടതി നിര്‍ദേശിച്ചു. മോചന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഫ്രെഞ്ച് പോലിസും അറിയിച്ചു.
ലെബനാനിലെ ആഭ്യന്തര യുദ്ധത്തില്‍ യുഎസും ഇസ്രായേലും പങ്കെടുത്തതിനാല്‍ യുഎസ് മിലിറ്ററി അറ്റാഷെ ചാള്‍സ് റേയെയും ഇസ്രായേലി നയതന്ത്രപ്രതിനിധിയായ യാകോവ് ബാര്‍സിമെന്റോവിനെയും 1982ല്‍ പാരിസില്‍ വച്ച് ജോര്‍ജ് ഇബ്‌റാഹീം അബ്ദുല്ലയുടെ ലെബനീസ് ആംഡ് റെവല്യൂഷണറി ഫാക്ഷന്‍സ് എന്ന സംഘടന കൊലപ്പെടുത്തിയിരുന്നു. സ്ട്രാസ്ബര്‍ഗിലെ യുഎസ് കോണ്‍സലായിരുന്ന റോബര്‍ട്ട് ഹോമ്മെയേ കൊല്ലാന്‍ ശ്രമിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് 1987ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ആദ്യം ഫലസ്തീന്‍ വിമോചനപ്രസ്താനമായ പിഎഫ്എല്‍പിയുടെ നേതാവായിരുന്ന ജോര്‍ജ് ഇബ്‌റാഹീം അബ്ദുല്ല പിന്നീട് ലെബനീസ് ആംഡ് റെവല്യൂഷണറി ഫാക്ഷന്‍സ് രൂപീകരിക്കുകയായിരുന്നു. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പോരാടിയതെന്നും ക്രിമിനല്‍ അല്ലെന്നും ഇപ്പോള്‍ 73 വയസുള്ള അബ്ദുല്ല പറഞ്ഞു.
ജയിലില്‍ കിടന്ന കാലം മുഴുവന്‍ സയണിസ്റ്റ് വിരുദ്ധ സംഘടനകള്‍ പിന്തുണ നല്‍കി. എന്നാല്‍, ഇയാളെ വിട്ടയക്കരുതെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചിരുന്നത്. അബ്ദുല്ലയെ എന്തുവില കൊടുത്തും തിരികെ കൊണ്ടുവരണമെന്നതായിരുന്നു ലെബനാന്‍ സര്‍ക്കാരിന്റെ നിലപാട്.