വയോധികയെ തെരുവുനായ കടിച്ചുകൊന്നു

Update: 2024-12-24 13:27 GMT

ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. അരയന്റെചിറയില്‍ കാര്‍ത്യായനി (81) ആണ് മരിച്ചത്. അഴിക്കലിൽ മകന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായിനി. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. ആക്രമണത്തിൽ വയോധികയുടെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇവരുടെ കണ്ണുകളടക്കം പുറത്തുവന്ന നിലയിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.കാർത്യായിനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Similar News