ബന്ധുവായ 10 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

എഴുവന്തല കാട്ടീരിക്കുന്നത്ത് ആനന്ദന്‍ (47) എന്നയാള്‍ക്കെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.

Update: 2021-12-01 07:25 GMT
ചെര്‍പ്പുളശ്ശേരി: ബന്ധുവായ 10 വയസുള്ള കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കേസില്‍ പ്രതിയായ എഴുവന്തല കാട്ടീരിക്കുന്നത്ത് ആനന്ദന്‍ (47) എന്നയാള്‍ക്കെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് നിഷ ഹാജരായി. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ചെര്‍പ്പുളശ്ശേരി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ദീപകുമാര്‍, മനോഹരന്‍ എന്നിവരുള്‍പ്പെടെ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കി





Tags:    

Similar News