ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കായി നിയമം പാസാക്കണം: കെ പി രാജേന്ദ്രന്‍
കേരള സ്റ്റേറ്റ് ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കായി സമഗ്രമായ നിയമം പാസാക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂബര്‍ ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമസംവിധാനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ ജി ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറി സിജോ പൊറത്തൂര്‍, സംസ്ഥാന കമ്മിറ്റി അംഗം വി എസ് സുനില്‍കുമാര്‍, മനുരാജ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) ജില്ലാ സെക്രട്ടറി കെ എന്‍ രഘു സ്വാഗതവും ജില്ലാ പ്രസിഡന്റ് മനു ജേയ്ക്കബ് നന്ദിയും പറഞ്ഞു. യൂണിയന്‍ നേതാക്കളായ ഷെമീര്‍, അഫ്‌സല്‍ അബൂബക്കര്‍, ഷെഫീക്ക് ബഷീര്‍, മനുരാജ്, ഹേമന്ത്,ആന്റോ, ഷബീര്‍, മുജീബ്, അന്‍സാര്‍, രഞ്ജിത്ത് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം കൊടുത്തു.