സുവിശേഷ പ്രചാരകരെ തടഞ്ഞ സംഭവം: ആര്‍എസ്എസ്സുകാര്‍ക്കെതിരേ നടപടിയെടുക്കണം; എസ്ഡിപിഐ
പാലക്കാട്: നെന്മാറ പല്ലശ്ശനയില്‍ ക്രിസ്ത്യന്‍ സവിശേഷപ്രചാരകരെ തടഞ്ഞ ആര്‍എസ്എസ്സുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാകണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു. പാലക്കാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസും ബിജെപിയും കാലങ്ങളായി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന് പകരം അധികാരികളും പോലിസും മൃദുസമീപനം സ്വീകരിക്കുന്നതാണ് ആര്‍എസ്എസ്സുകാര്‍ക്ക് നിരന്തരം സമൂഹത്തിന്റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ പ്രചോദനമാകുന്നത്.
ഭരണഘടന നല്‍കുന്ന അവകാശങ്ങളെ പോലും തെരുവില്‍ ചോദ്യം ചെയ്യുകയും സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര ഐക്യത്തിന് തുരങ്കം വെക്കുകയും ചെയ്യുന്നവരുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ പൊതുസമൂഹം കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.