പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം

Update: 2025-03-27 07:31 GMT
പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം

കൊച്ചി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. വ്യവസ്ഥ ലംഘിച്ചാല്‍ കോടതിക്ക് ഇടപെടാം എന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ഘട്ടത്തിലായതിനാല്‍ മറ്റു നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി അറിയിച്ചു.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പോലിസാണ് നടന്‍ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പോലിസിനു കൈമാറുകയായിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം.

Tags:    

Similar News