നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു

Update: 2024-08-23 09:06 GMT

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ആണ് നിര്‍മലിന്റെ വിയോഗ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2012ല്‍ 'നവാഗതര്‍ക്ക് സ്വാഗതം' എന്ന സിനിമയിലൂടെയാണ് നിര്‍മല്‍ സിനിമാ രംഗത്തെത്തുന്നത്. 'ആമേന്‍', 'ടാ തടിയാ' എന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം തേടി. ആമേനിലെ കൊച്ചച്ചന്‍ കഥാപാത്രമാണ് നിര്‍മലിനെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാക്കിയത്. കൊമേഡിയനായാണ് കരിയര്‍ ആരംഭിച്ചത്. യൂട്യൂബ് വീഡിയോകളിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News