'അന്നത്തെ വെടിവെപ്പിന്റെ ചോരക്കറ സിപിഎമ്മിന്റെ കൈകളില്‍ നിന്നും മാഞ്ഞു പോകില്ല'; 'മാലിക്' സിനിമയുടെ രാഷ്ട്രീയത്തെ കുറിച്ച് ഷെഫീഖ് സുബൈദ ഹക്കീം
'മാലിക്കെന്ന 'മുസ്‌ലിം ഹീറോ'യെ മറയാക്കി വസ്തുതകള്‍ വളച്ചൊടിച്ച് കലാപത്തിന്റെ കാരണങ്ങളെ മുസ്‌ലിംകുടെയും മുസ്‌ലിം രാഷ്ട്രീയത്തിന്റെയും തലയില്‍ തന്നെ ചാര്‍ത്തിക്കൊടുക്കുന്ന ആ കരവിരുതുണ്ടല്ലോ, അതിലൂടെ നിങ്ങള്‍ കുറച്ചു കൂടെ പേരെടുക്കുകയും ലാഭമുണാക്കുകയും ചെയ്യുമായിരിക്കും. നിങ്ങള്‍ക്ക് നല്ലത് വരട്ടെ. പക്ഷെ നിങ്ങള്‍ എത്ര കഴുകിയാലും അന്നത്തെ വെടിവെപ്പിന്റെ ചോരക്കറ സിപിഐഎമ്മിന്റെ കൈകളില്‍ നിന്നും മാഞ്ഞു പോകില്ല'. ഷെഫീഖ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കോഴിക്കോട്: മേക്കിങ് അപാരമാണെങ്കില്‍ 'മാലിക്കും' പഴയ സിനിമാ ക്ലീഷേകളിലേക്കാണ് വരവുവെക്കപ്പെടുന്നതെന്ന് ഷെഫീഖ് സുബൈദ ഹക്കീം. മുസ് ലിംകളെ പൈശാചികവല്‍ക്കരിക്കുന്ന അതേ ഗണത്തിലാണ് മാലിക്കും ഇടം പിടിക്കുന്നതെന്ന് ഷെഫീഖ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
'മാലിക്കെന്ന 'മുസ്‌ലിം ഹീറോ'യെ മറയാക്കി വസ്തുതകള്‍ വളച്ചൊടിച്ച് കലാപത്തിന്റെ കാരണങ്ങളെ മുസ്‌ലിംകുടെയും മുസ്‌ലിം രാഷ്ട്രീയത്തിന്റെയും തലയില്‍ തന്നെ ചാര്‍ത്തിക്കൊടുക്കുന്ന ആ കരവിരുതുണ്ടല്ലോ, അതിലൂടെ നിങ്ങള്‍ കുറച്ചു കൂടെ പേരെടുക്കുകയും ലാഭമുണാക്കുകയും ചെയ്യുമായിരിക്കും. നിങ്ങള്‍ക്ക് നല്ലത് വരട്ടെ. പക്ഷെ നിങ്ങള്‍ എത്ര കഴുകിയാലും അന്നത്തെ വെടിവെപ്പിന്റെ ചോരക്കറ സിപിഐഎമ്മിന്റെ കൈകളില്‍ നിന്നും മാഞ്ഞു പോകില്ല'. ഷെഫീഖ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'മാലിക്' മേക്കിങ് അപാരം. കിടു പേര്‍ഫോമന്‍സ്, പ്രതീക്ഷിച്ച പോലെ. ജലജയെന്ന അതുല്യപ്രതിഭയെ വീണ്ടും മലയാള സിനിമയിലെത്തിച്ചതിന് മാലിക് ടീമിനോട് സ്‌നേഹം. അണ്‍ ടു ദി ഡസ്‌കില്‍ കണ്ട് മറഞ്ഞ അമനെ (ആണെന്നാണ് ഒരു ഉറപ്പ്) വീണ്ടും അതിനേക്കാള്‍ മികച്ച അഭിനയത്തില്‍ കണ്ടതിന് വലിയ സന്തോഷം. സംഗീതത്തില്‍ മാപ്പിളപ്പാട്ടിന്റെ കേട്ടുമറന്ന ഒരു ചുവ എപ്പോഴുമുണ്ടായിരുന്നു. അതേസമയം കുമ്പളങ്ങി നൈറ്റ്‌സില്‍ നിന്നും സുഷിന്‍ഷ്യാം ഇറങ്ങി വരാത്തതു പോലെ തോന്നി. അഭിനയത്തില്‍ ഫഹദും ജോജുവും നിമിഷയും വിനയ് ഫോര്‍ട്ടും തുടങ്ങി എല്ലാവരും മികച്ചു നിന്നു.
കേരളം കണ്ട 'ആ കലാപം' അന്ന് പോലീസ് ആസൂത്രണം ചെയ്തതാണ് എന്നത് ഇത്രയും വ്യക്തമായി പറഞ്ഞതിന് മഹേഷ് നാരായണന് ഒരു കൈയ്യടി. ഒപ്പം പോലീസ് കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും ഗൂഢാലോചനകളും അതേപടി പകര്‍ത്തിയതിനും.
ഇതൊക്കെ ഇരിക്കുമ്പോഴും മഹേഷ് നാരായണന്റെ മാലിക് ഒരു സാമൂഹിക കുറ്റകൃത്യമാണെന്ന് ഞാന്‍ വിലയിരുത്തും. കാരണം അന്ന് കേരളം കണ്ട ആ കലാപമുണ്ടല്ലോ, പോലീസ് ഇറങ്ങി മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്ന ആ കലാപം, അത് പോലീസ് മാത്രമല്ല പ്രതി. മറിച്ച് ഇടതുപക്ഷസര്‍ക്കാര്‍ കൂടിയാണ്. അതിനെ വളരെ തന്ത്രപൂര്‍വ്വം മറച്ചുവെച്ച് അന്നത്തെ ഗൂഢാലോചനയ്ക്ക് മുസ്ലീം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പ്രതിചേര്‍ത്തു എന്നു മാത്രമല്ല, ഇടതുപക്ഷ ഇതര മന്ത്രിസഭ ചെയ്ത, അതും മുസ്ലീം മന്ത്രിയും മുസ്ലീം രാഷ്ട്രീയവും കൂടിചേര്‍ന്ന് നടത്തിയ ഒരു കലാപവും കൂട്ടക്കുരുതിയുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ കേരളത്തിലെ 'മതേതര ഇടതുപക്ഷ' രോമങ്ങള്‍ക്ക് കുളിരുണ്ടാകുമായിരിക്കാം. എന്നാല്‍ അതൊരു ചതിയും സാമൂഹിക കുറ്റകൃത്യവുമായിരിക്കും. ഇന്നത്തെ സി.പി.ഐ.എം അനിഷേധ്യ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ആ കൂട്ടക്കുരുതി അങ്ങേരുടെ നേതൃത്വത്തില്‍ സംഭവിച്ചത് എന്നു പറയാന്‍ മഹേഷ് നാരായണന് നട്ടെല്ലുണ്ടോ? വസ്തുത വസ്തുതയായി പറയാതെ മുസ്ലീം രാഷ്ട്രീയക്കാര്‍ ഗൂഢാലോചന നടത്തി പോലീസുകാര്‍ ചെയ്ത ഒന്നായി ആ കലാപത്തെയും കൂട്ടക്കുരുതുയെയും ചിത്രീകരിക്കുമ്പോള്‍ മഹേഷ് നാരായണന്‍, താങ്കളുടെ 'മാലിക്കും' പഴയ സിനിമാ ക്ലീഷേകളിലേക്കാണ് വരവുവെക്കപ്പെടുന്നത്. മുസ്ലീങ്ങളെ പൈശാചികവല്‍ക്കരിക്കുന്ന അതേ ഗണത്തില്‍. മാലിക്കെന്ന 'മുസ്ലീം ഹീറോ'യെ മറയാക്കി വസ്തുതകള്‍ വളച്ചൊടിച്ച് കലാപത്തിന്റെ കാരണങ്ങളെ മുസ്ലീങ്ങളുടെയും മുസ്ലീം രാഷ്ട്രീയത്തിന്റെയും തലയില്‍ തന്നെ ചാര്‍ത്തിക്കൊടുക്കുന്ന ആ കരവിരുതുണ്ടല്ലോ, അതിലൂടെ നിങ്ങള്‍ കുറച്ചു കൂടെ പേരെടുക്കുകയും ലാഭമുണാക്കുകയും ചെയ്യുമായിരിക്കും. നിങ്ങള്‍ക്ക് നല്ലത് വരട്ടെ. പക്ഷെ നിങ്ങള്‍ എത്ര കഴുകിയാലും അന്നത്തെ വെടിവെപ്പിന്റെ ചോരക്കറ സി.പി.ഐ.എമ്മിന്റെ കൈകളില്‍ നിന്നും മാഞ്ഞു പോകില്ല.