ആന്ധ്ര മന്ത്രിയുടെ വാഹനത്തിനുനേരെ നടന്‍ പവന്‍ കല്യാണിന്റെ ആരാധകരുടെ ആക്രമണം
വിശാഖപ്പട്ടണം: ആന്ധ്ര മന്ത്രിയും വൈഎസ്ആര്‍എസ് കോണ്‍ഗ്രസ് നേതാവുമായ ആര്‍ കെ റോജയുടെ കാറ് കഴിഞ്ഞ ദിവസം വിശാഖപ്പട്ടണം വിമാനത്താളത്തിനു മുന്നില്‍വച്ച് ആക്രമിച്ചു. നടന്‍ പവന്‍ കല്യാണിന്റെ ആരാധകരാണ് ആക്രമണത്തിനു പിന്നില്‍.
നേതാക്കളായ ജോഗി രമേശ്, ടിടിഡി ചെയര്‍പേഴ്‌സന്‍ വൈ വി സുബ്ബ റെഡ്ഢി എന്നിവരുടെ വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.
ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ റോജ വിശാഗില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. മൂന്ന് തലസ്ഥനങ്ങളെന്ന മുഖ്യമന്ത്രിയുടെ നയത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടാണ് റാലി നടത്തിയത്.
റോജയുടെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ തലക്ക് പരിക്കേറ്റു.
സിസിടിവി ഫൂട്ടേജുകള്‍ ശേഖരിച്ച് പോലിസ് അന്വേഷണം തുടങ്ങി.
പവന്‍ കല്യാണിന്റെ ആരാധകര്‍ അവരുടെ നേതാവിനെ സ്വാഗതം ചെയ്യാനാണ് വിമാനത്താവളത്തിലെത്തിയത്. അതിനിടയിലാണ് മന്ത്രിയും വൈഎസ്ആര്‍സിപി നേതാക്കളും പവന്‍ കല്യാണിന്റെ ആരാധകരുമായി തര്‍ക്കത്തിലായത്.