കൊച്ചി: നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. പൾസർ സുനിയുടെ ജാമ്യഹർജിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ചതിന് ശേഷമായിരുന്നു പരാമർശം. നടിയുടെ മൊഴി പ്രഥമദൃഷ്ട്യാ ആക്രമണം തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു. കേസിൻറെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ തനിക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ അതിജീവിതയുടെ മൊഴി ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സീൽഡ്കവറിൽ ഹാജരാക്കിയ മൊഴിപ്പകർപ്പ് കോടതി പരിശോധിച്ചു. അതേസമയം പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.