എഡിജിപി-ആര്‍എസ്എസ് ബന്ധം; പ്രതിപക്ഷ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച

12 മണി മുതല്‍ 2 മണി വരെയാണ് ചര്‍ച്ച

Update: 2024-10-08 05:56 GMT

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച. എഡിജിപി ആര്‍എസ്എസ് രഹസ്യ ചര്‍ച്ച, അന്‍വറിന്റെ ആരോപണങ്ങള്‍ തുടങ്ങിയവയിലാണ് ചര്‍ച്ച. 12 മണി മുതല്‍ 2 മണി വരെയാണ് ചര്‍ച്ച. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യം അപക്വമെന്ന് പറഞ്ഞ് സഭയില്‍ നിന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇറങ്ങി പോയിരുന്നു. കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. സ്പീക്കര്‍ക്ക് പക്വതയില്ലെന്നും ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണിതെന്നും സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി.

പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News