മഴ കനക്കുന്നു; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Update: 2019-10-20 17:13 GMT

തിരുവനന്തപുരം: മഴയെ കനത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്്ടര്‍ അവധി പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ കാലവര്‍ഷം ജില്ലയില്‍ അതിശക്തമായി തുടരുന്നതിനാലും കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലുമാണ് ജില്ലാ കലക്്ടര്‍ അവധി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം, തൃശൂര്‍ ജില്ലയിലും പത്തനംതിട്ടയിലും നാളെ ഉച്ചയ്ക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.

    കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ ജല നിരപ്പ് 83.45 മീറ്ററായ ഉയര്‍ന്നു. പരമാവധി ജല നിരപ്പ് 84.750 മീറ്ററാണ്. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴിക്കിനെ തുടര്‍ന്ന് ആറിഞ്ചായി ഉയര്‍ത്തി. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



Tags:    

Similar News