മഴക്കെടുതി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരിച്ചവരുടെ എണ്ണം 21 ആയി

Update: 2024-12-02 17:37 GMT

ചെന്നൈ: വ്യാപകനാശം വിതച്ച് തമിഴ്നാട്ടിൽ കാത്ത മഴ. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഇതുവരെ 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവണ്ണാമലയിൽ മണ്ണിനടിയിൽ പെട്ട് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.

50.3 സെൻ്റീമീറ്റർ മഴയാണ് കൃഷ്ണഗിരിയിൽ ചെയ്തത്. നിരവധി ആളുകളെ പ്രദേശത്തു നിന്നും മാറ്റി മാർപ്പിച്ചു. വീടുകളും ബസ് സ്റ്റാൻഡുകളുമടക്കം മിക്കതും കനത്ത മഴയിൽ ഒലിച്ചു പോയി. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തമിഴ്നാട്ടിലെ കനത്ത മഴയും ഉരുൾപൊട്ടലും കണക്കിലെടുത്ത് കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News