മരംമുറി കേസ് എഡിജിപി എസ് ശ്രീജിത്ത് അന്വേഷിക്കും; അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച്,വനം,വിജിലന്റ്‌സ് ഉദ്യോഗസ്ഥരും
തിരുവനന്തപുരം: മുട്ടില്‍ മരമുറി കേസ് എഡിജിപി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. ക്രൈംബ്രാഞ്ച്, വനം,വിജിലന്റ്‌സ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്താകെ അനധികൃത മരം മുറി നടന്നെന്ന് പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ നടത്തിയ അന്വേഷിണത്തിലാണ് സംസ്ഥാന വ്യാപകമായി മരം മുറി നടന്നെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉത്തരവ് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഡി.എഫ്.ഒ ധനേഷ്‌കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മുട്ടില്‍ മരംമുറി കേസുമായി ആരോപണവിധേയനായതിന് പിന്നാലെ ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്നു മാറ്റിയതു വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വടക്കന്‍ മേഖലയുടെ അന്വേഷണ മേല്‍നോട്ടച്ചുമതലയാണ് നല്‍കി ഉദ്ദേഹം തിരിച്ചെത്തുന്നത്. കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജു വര്‍ഗീസിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡിനെയായിരിക്കും ഡി.എഫ്.ഒ ധനേഷ് കുമാറര്‍ നയിക്കുക. അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നനാണ് നടപടിയെന്നാണ് വിശദീകരണം.