കവരത്തി: ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ടൂറിസം വികസനത്തിന് നിക്ഷേപകരെ ക്ഷണിച്ച് അഡ്മിനിസ്‌ട്രേറ്ററും സംഘവും. മദ്യശാലകള്‍ തുറക്കുന്നതുള്‍പ്പടെ ലക്ഷദ്വീപിലെ ടൂറിസം വികസന പദ്ധതികള്‍ക്ക് എതിരേ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് കൂടുതല്‍ നിക്ഷേപകരെ ക്ഷണിക്കാനായി നിക്ഷേപ സംഗമം സംഘടിപ്പിച്ചത്.
ഓണ്‍ലൈനായി സംഘടിപ്പിച്ച നിക്ഷേപ സമ്മേളനത്തിന്റെ മുഖ്യ അജണ്ട ലക്ഷദ്വീപിലെ മിനിക്കോയ്, സുഹേലി, കടമത് ദ്വീപുകളില്‍ ടൂറിസം എത്തിക്കുക എന്നതാണ്. പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന സംരംഭകര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. 72 വര്‍ഷത്തേക്കാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുക. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത നിക്ഷേപക സമ്മേളനത്തിലാണ് തീരുമാനം.