ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നിര്‍ദേശമില്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു

Update: 2021-07-28 13:57 GMT
ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നിര്‍ദേശമില്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. എം.പിമാരായ ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഇതേ ചോദ്യം ഉന്നയിച്ച് നോട്ടിസ് നല്‍കിയിരുന്നു.




Tags:    

Similar News