കുട്ടിക്കുറ്റവാളികളുടെ പുനരധിവാസം: പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
ജുവനൈല്‍ ജസ്റ്റിസ് ആക്ട് കുട്ടിക്കുറ്റവാളികളുടെ പുനരധിവാസം ലക്ഷ്യമാക്കുന്നുണ്ട്.
ന്യൂഡല്‍ഹി: കുട്ടിക്കുറ്റവാളികളുടെ പുനരധിവാസത്തിനായി സ്‌പോര്‍ട്‌സ് യുവജനകാര്യമന്ത്രാലയത്തിനു പദ്ധതികളൊന്നുമില്ലെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വനിതാ ശിശുവികസന മന്ത്രാലയം ജുവനൈല്‍ ജസ്റ്റിസ് ആക്ട് നടപ്പാക്കുന്നുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് കുട്ടിക്കുറ്റവാളികളുടെ പുനരധിവാസം ലക്ഷ്യമാക്കുന്നുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, സ്‌പെഷ്യല്‍ ജുവനൈല്‍ പോലിസ് യൂനിറ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് എന്നിവ ഇതിനായി പ്രവര്‍ത്തിക്കുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് എന്ന പേരില്‍ ഒരു സേവനവിഭാഗം കുട്ടികുറ്റവാളികളടക്കമുള്ളവരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടും മന്ത്രി അറിയിച്ചു.