അഫ്രാസുലിന്റെ കൊലപാതകം: വിദ്വേഷ വീഡിയോ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയില്‍ അങ്കണത്തില്‍വച്ച് ശംഭുലാല്‍ അപ് ലോഡ് ചെയ്ത വീഡിയോ ഉള്‍പ്പെടെ നീക്കം ചെയ്യുന്നതില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരടങ്ങിയ കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Update: 2019-02-19 18:31 GMT

ജെയ്പൂര്‍: ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രാസിലിനെ മഴുകൊണ്ട് വെട്ടി ജീവനോടെ ചുട്ടുകൊന്ന കേസില്‍ പ്രതിയായ ശംഭു ലാല്‍ റിഗാര്‍ അപ് ലോഡ് ചെയ്ത വിദ്വേഷ വീഡിയോകള്‍ നീക്കംചെയ്യാന്‍ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായി രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

ജയില്‍ അങ്കണത്തില്‍വച്ച് ശംഭുലാല്‍ അപ് ലോഡ് ചെയ്ത വീഡിയോ ഉള്‍പ്പെടെ നീക്കം ചെയ്യുന്നതില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരടങ്ങിയ കോടതി ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

നിര്‍ദേശിച്ചിരുന്നു. 2017 ഡിസംബര്‍ ആറിനായിരുന്നു രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ വച്ച് അഫ്രാസുലിനെ ശംഭുലാല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ശംഭുലാലിന്റെ 14കാരനായ മരുമകന്‍ കൊലപാതക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

Tags:    

Similar News