കൊവിഡ്: 99 ദിവസത്തിനു ശേഷം തമിഴ്‌നാട്ടില്‍ പ്രതിദിന രോഗികളുടെ എണ്ണം 4000ത്തിനു താഴെയായി; മരണം 56
ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 3,914 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ക്ക് ജീവഹാനുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 6,87,400 ആയിട്ടുണ്ട്. തുടര്‍ച്ചയായി 99 ദിവസത്തിനു ശേഷമാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4000ത്തിനു താഴെയാവുന്നത്.
നിലവില്‍ തമിഴ്‌നാട്ടില്‍ 39,121 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 6,37,637 പേര്‍ രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് 10,642 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരില്‍ 25,067 പേര്‍ കുട്ടികളും 86,000 പേര്‍ 60 വയസ്സിനു മുകളിലും പ്രായമുള്ളവരുമാണ്.
രോഗബാധ ഏറെ രൂക്ഷമായിരുന്ന ചെന്നൈ നഗരത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിവസമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ 1,359 പേരാണ് രോഗമുക്തരായത്. 1,036 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ സേലം, കോയമ്പത്തൂര്‍ ജില്ലകളാണ് രോഗവ്യാപനത്തില്‍ മുന്നില്‍. കോയമ്പത്തൂരില്‍ 319ഉം സേലത്തും 188 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചെന്നൈയുടെ അതിര്‍ത്തി ജില്ലകളായ കാഞ്ചീപുരം, ചെങ്കല്‍പട്ടു, തിരുവുള്ളവര്‍ ജില്ലയില്‍ കൊവിഡ് ബാധ ഇപ്പോഴും മൂന്നക്ക സംഖ്യയിലാണ്. കാഞ്ചീപുരത്ത് 130, ചെങ്കല്‍പട്ടുവില്‍ 174, തിരുവുള്ളവര്‍ ജില്ലയില്‍ 195 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ ദിവസം 61,871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74,94,552 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1,033 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 7,83,311 സജീവ രോഗികളാണ് ഉള്ളത്. 65,97,210 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ മരണം 1,14,031.