മാഡ്രിഡ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌പെയിന്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിദിനം ആയിരം രോഗികളായി രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
ജൂണ്‍ 21ന് പിന്‍വലിച്ച കൊവിഡ് നിയന്ത്രണങ്ങളാണ് പുനഃസ്ഥാപിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തത്.
കുടുംബപരമായ ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കും കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയിട്ടുള്ളത്. വൈറസിനെ ബഹുമാനിക്കണമെന്നും അതേസമയം ഭയപ്പെടേണ്ടതില്ലെന്നും സ്‌പെയിന്‍ ആരോഗ്യമന്ത്രി സാല്‍വദോര്‍ ഇല്ല പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സ്‌പെയിനില്‍ 971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജൂണ്‍ 21ന് കൊവിഡുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സ്‌പെയിനില്‍ ഇതുവരെ 2,70,166 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. അതില്‍ 24,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലോകത്തെ പല രാജ്യങ്ങളിലും കൊവിഡ് രണ്ടാവരവിനൊരുങ്ങുന്നുവെന്നാണ് റിപോര്‍ട്ട്.