പിണറായി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ മദ്യനിരോധന സമിതിയുടെ പ്രതിഷേധാഗ്‌നി
പരപ്പനങ്ങാടി: വിനാശം വിതച്ച സര്‍ക്കാറിന്റെ നൂറു ദിനങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയമാണന്ന് കുറ്റപ്പെടുത്തി മദ്യനിരോധന സമിതി താലൂക്ക് കമ്മറ്റി പരപ്പനങ്ങാടിയില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്റ് മജീദ് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കടവത്ത് മൊയ്തീന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷര്‍ ചോനാരി കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് മുന്‍സിപ്പല്‍ നേതാക്കളായ പി. കെ.അബൂബക്കര്‍ ഹാജി, ബ്യൂട്ടി കരീം ഹാജി, ഇ.പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, ബി.പി.സഹീര്‍ , ഇ.ഒ. ഹമീദ് എന്നിവര്‍ സംസാരിച്ചു.