കാര്‍ഷിക നിയമം: ചര്‍ച്ചക്ക് മന്ത്രി എത്തിയില്ല; നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം
മന്ത്രിയുടെ അഭാവത്തില്‍ രോഷാകുലരായ കര്‍ഷകര്‍ മന്ത്രാലയത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചു.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ച കൃഷിമന്ത്രി എത്താത്തിനെ തുടര്‍ന്ന് അലസിപ്പിരിഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരില്‍ സമരം ചെയ്യുന്ന 32ഓളം കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ വിളിച്ചു കൂട്ടിയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എത്തിയില്ല. ചര്‍ച്ചക്ക് അദ്ദേഹം ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രിയുടെ അഭാവത്തില്‍ രോഷാകുലരായ കര്‍ഷകര്‍ മന്ത്രാലയത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചു. വിവാദപരമായ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കീറി എറിയുകയും ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരുമെന്നും അവര്‍ പറഞ്ഞു.