അഹമ്മദാബാദ് സ്‌ഫോടനക്കേസ്: 49 പേര്‍ കുറ്റക്കാര്‍; മലയാളിയായ അബ്ദുല്‍ സത്താര്‍ അടക്കം 28 പേരെ വെറുതെ വിട്ടു
മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ നദ് വി കുറ്റക്കാരെന്ന് കോടതി. അന്‍സാറിന്റെ സഹോദരനായ സത്താര്‍ ജയില്‍ മോചിതനാവും
പി സി അബ്ദുല്ല
കോഴിക്കോട്: അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 49 പേര്‍ കുറ്റക്കാരെന്ന് വിചാരണക്കോടതി. മലയാളിയായ അബ്ദുല്‍ സത്താര്‍ അടക്കം 28 പേരെ വെറുതെ വിട്ടു. മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ അടക്കമുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ നാളെ വിധിക്കും. 2008 ജൂലൈ 26 ന് അഹമ്മദാബാദില്‍ നടന്ന 21 ഇടങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴു മലയാളികളടക്കം മൊത്തം 77 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കോട്ടയം ഈരാറ്റുപേട്ടയിലെ പി.എസ്. അബ്ദുല്‍ കരീമിന്റെ മക്കളാണ് ശിബിലിയും ശാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മക്കളാണ് അന്‍സാറും സത്താറും. കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്‍, മകന്‍ ശറഫുദ്ദീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസില്‍ പ്രതികളായ മറ്റു മലയാളികള്‍.
സിമി ബന്ധം ആരോപിച്ചുള്ള വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളിലാണ് ഇവര്‍.
2008 മാര്‍ച്ചിലാണ് ഇന്‍ഡോറില്‍ വെച്ച് സിമി ബന്ധമാരോപിച്ച് ഷിബിലിയും ശാദുലിയും അന്‍സ്വാര്‍ നദ് വിയും അറസ്റ്റിലായത്. ഇവര്‍ ജയിലിലായിരിക്കെ മാസങ്ങള്‍ക്കു ശേഷം നടന്ന ഗുജറാത്ത് സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരും പ്രതിചേര്‍ക്കപ്പെട്ടു. കുറ്റാരോപിതരുടെ പതിമൂന്നര വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവിനൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ഫെബ്രുവരി ഒന്നിനു വിധി വരുന്നത്.
ശിബിലി, ശാദുലി, അന്‍സാര്‍ നദ് വി എന്നിവര്‍ ഭോപ്പാല്‍ അതീവ സുരക്ഷാ ജയിലിലാണ്. വിയ്യൂര്‍ ജയിലിലുള്ള അബ്ദുല്‍ സത്താര്‍ ഉടനെ ജയില്‍ മോചിതനാവും.
അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പ്, 2008 മാര്‍ച്ച് 28ന് ഇന്‍ഡോറില്‍ വച്ചാണ് ശിബിലി അറസ്റ്റ് ചെയയ്യപ്പെട്ടത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിബ്‌ലി മുംബൈ ടാറ്റ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ രാജ്യവ്യാപകമായി സിമിവേട്ട അരങ്ങേറുകയായിരുന്നു. മുന്‍ സിമിബന്ധമാരോപിച്ച് മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലും ഹുബ്ലി സിമി ഗൂഢാലോചനാകേസിലും പ്രതിയാക്കപ്പെട്ടു. മധ്യപ്രദേശില്‍ ശിബ്‌ലി സ്വന്തമായി സ്ഥാപനം നടത്തുന്നതിനിടെയാണ് സഹോദരന്‍ ശാദുലിയും ബന്ധു അന്‍സാറും ഇന്‍ഡോറില്‍ എത്തിയത്. മൂവരും സിമി ബന്ധമാരോപിച്ച് പിടിക്കപ്പെട്ടു. ശിബ്‌ലി മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ് ഉദ്ഭവിച്ചത്. ഇന്‍ഡോറില്‍ അറസ്റ്റിലായ ശിബ്‌ലിയെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ എ.ടി.എസ്. തലവനായിരുന്ന കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെയാണ് ശിബ്‌ലിയെ ചോദ്യം ചെയ്തത്. ഒരു മാസത്തിനിടെ നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ബന്ധമില്ലെന്ന് വ്യക്തമായതോടെ ഹേമന്ദ് കര്‍ക്കരെ ശിബ്‌ലിയെ തിരികെ മധ്യപ്രദേശ് പോലിസിനെ ഏല്‍പ്പിച്ചു.
ശിബ്‌ലി മുംബൈ എ.ടി.എസ്സിന്റെ കസ്റ്റഡിയിലും ശാദുലിയും അന്‍സാറും മധ്യപ്രദേശ് പോലിസിന്റെ കസ്റ്റഡിയിലുമിരിക്കെയാണ് ഗുജറാത്തിലെ സൂറത്തിലും അഹ്മദാബാദിലും ദുരൂഹസ്‌ഫോടനങ്ങള്‍ നടന്നത്.
ഈ കേസുകളിലും മൂവരും പ്രതികളായി. ഹേമന്ദ് കര്‍ക്കരെ ശിബ്‌ലിയെ മധ്യപ്രദേശ് പോലിസിനു കൈമാറിയതിനു പിന്നാലെ ഗുജറാത്ത് പോലിസ് ഇന്‍ഡോറിലെത്തി മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങി. മൂന്നു പേരെയും ഗുജറാത്ത് ജയിലിലടച്ചു.
ഗുജറാത്ത് സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ശാദുലിയും അന്‍സാറും ആറു വര്‍ഷം അഹ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. ഇതിനിടെ 2006 ആഗസ്ത് 15ന് പാനായിക്കുളത്ത് സിമി, യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശാദുലിയും അന്‍സാറും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
ശിബ്‌ലിക്കെതിരേ നേരത്തേ മധ്യപ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത ചില കേസുകള്‍ കോടതിയില്‍ നിലനിന്നില്ല. നരസിംപുര, നരസിംപേട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിരോധനം ലംഘിച്ച് സിമി പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന കേസുകളാണ് കോടതി തള്ളിയത്.
2006ല്‍ വാഗമണില്‍ സിമി ക്യാംപ് സംഘടിപ്പിച്ചെന്ന കേസിലും ശിബ്‌ലിയും ശാദുലിയും അന്‍സാറും പ്രതികളാണ്. 2008ല്‍ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്ത ശേഷമാണ് രണ്ടു വര്‍ഷം മുമ്പത്തെ വാഗമണ്‍ കേസില്‍ മൂവരെയും പ്രതികളാക്കിയത്.
അന്‍സാറിന്റെ സഹോദരനായ അബ്ദുല്‍ സത്താറിനെ 2013ലാണ് സിമി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. വാഗമണ്‍ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായി ചേര്‍ക്കപ്പെട്ട സത്താര്‍ ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ സാങ്കേതികവിഭാഗം ജീവനക്കാരനായിരുന്നു. സന്ദര്‍ശന വിസയില്‍ സത്താര്‍ ദുബയിലെത്തിയപ്പോള്‍ എന്‍.ഐ.എയും കേരള പോലിസും അറസ്റ്റ് ചെയ്തുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍, സത്താറിനെ ഡല്‍ഹിയില്‍ വച്ച് അറസ്റ്റ് ചെയ്‌തെന്നാണ് എന്‍.ഐ.എ. ബന്ധുക്കളെ അറിയിച്ചത്. ശിബ്ലി, ശാദുലി, അന്‍സാര്‍ നദ് വി എന്നിവര്‍ ഇന്‍ഡോര്‍ സിമി കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഈ കേസിന്റെ അപ്പീല്‍ നടക്കുകയാണ്.
കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍
സാഹിദ് ഖുത്തുബ് ഷേഖ്
ഇമ്രാന്‍ ഷേഖ്
ഇഖ്ബാല്‍ ഷേഖ്
ഷംസുദ്ദീന്‍ ഷേഖ്
ഗ്യാസുദ്ദീന്‍ അന്‍സാരി
മുഹമ്മദ് ആരിഫ്കാഗ്‌സി
മുഹമ്മദ് ഉസ്മാന്‍ അഗര്‍ബത്തിവാല
യൂനസ് മുന്‍സൂരി
ഖമറുദ്ദീന്‍ ചന്ദ് മുഹമ്മദ്
അില്‍ പര്‍വാസ്
ഷിബ്‌ലി എന്ന സാബിത്ത് അബ്ദുല്‍കരിം
സഫ്ദര്‍ നഗോരി
ഹാഫിസുദ്ദീന്‍
സാജിദ് മന്‍സരി
അബു ബഷര്‍ ഷേഖ്
അബ്ബാസ് സമേജ
ജാവേദ് ഷേഖ്
ആതിഖ് ഉര്‍ റെഹ്മാന്‍ഖില്‍ജി
മെഹ്്ദി ഹസന്‍ അന്‍സാരി
ഇമ്രാന്‍ പത്താന്‍
മുഹമ്മദ് അലി അന്‍സാരി
ഇഖ്ബാല്‍ മന്‍സരി
അഫ്‌സല്‍ ഉസ്മാനി
സാദിഖ് ഷേഖ്
ആസിഫ് ഷേഖ്
ആസിഫ് ഷേഖ്
റഫിയുദ്ദീന്‍ കപാടിയ
ആരിഫ് മിശ്ര
ഖയാമുദ്ദീന്‍ കപാടിയ
മുഹമ്മദ് സായിഫ് ഷേഖ്
ജിഷാന്‍ അഹ്മദ്
സിയ ഉര്‍ റെഹ്മാന്‍ മുസ് ലിം
ഷ്‌കിന്‍ലുഹര്‍
അനിഖ് സയ്യിദ്
അക്ബര്‍ ചൗധരി
ഫസല്‍ റഹ്മാന്‍
നൗഷാദ് സയ്യിദ്
അഹ്മദ് ബവബറേല്‍വി
സറഫുദ്ദീന്‍
സൈയ്ഫുര്‍ റഹ്മാന്‍ അന്‍സാരി
ഇര്‍ഫാന്‍ നാഖ്വിബ്
നാസില്‍ അഹമ്മദ്
ഷഖീല്‍ അഹ്മദ്
നദീം അബ്ദുള്‍ നയിം
മുഹമ്മദ് സമി രാജ് അഹ്മദ്
മുഹമ്മദ് അന്‍സാരി
ശാദുലി
ഡോ. അഹ്മദ്‌ബേഗ്
കമ്രാന്‍ എന്ന ഫസിലത്ത് ഹുസൈന്‍
തന്‍വീര്‍ പത്താന്‍
ഷാഫിഖ് അന്‍സാരി
ഹാസിബ്രാസായിദ്
ഹബിബ് ഷേഖ്
ആമിന്‍ ഷേഖ്
മുഹമ്മദ് മുബിന്‍
ഷാഹിദ് നഗോരി
അബ്രാര്‍ മണിയാര്‍
റാഫിഖ് അഫ്രിദി
സുഹൈയ്ബ് പൊട്ടാനിക്കല്‍
തൗഫീഖ് പത്താന്‍
വെറുതേവിട്ടവര്‍
നവേദ് ഖ്വാദ്രി
റസിയുദ്ദീന്‍ നാസര്‍
ഉമര്‍ കാബ്രിയ
സലിം സിപായ്
സാഖിര്‍ ഷേഖ്
മുബിന്‍ ഷേഖ്
മന്‍സൂര്‍ പിര്‍ഭോയി
സാഖിബ് നിസാര്‍ ഷേഖ്
ഇ ടി സൈനുദ്ദീന്‍
ഡോ. അന്‍വര്‍ ബഗ് വാന്‍
യാസിന്‍ ഗുല്‍റേസ്
ഡോ. അസ്ഹദുല്ല എച്ച എ
അയാസ് സയ്യിദ്(മാപ്പുസാക്ഷി)
സഹീര്‍ പട്ടേല്‍
യൂനുസ് മനിയാര്‍
അബ്ദുള്‍ സത്താര്‍
അഫാഖ് ഇഖ്ബാല്‍ സയ്യിദ്
മന്‍സര്‍ ഇമ്രാം