വ്യോമസേനയ്ക്ക് ഇസ്രയേലില്‍ നിന്നും ഹാരപ് ഡ്രോണുകളെത്തും; സവിശേഷത ഇങ്ങനെ

Update: 2019-01-27 19:29 GMT

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നും വ്യോമസേന 15 അത്യാധുനിക ഹാരപ് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. യുദ്ധവേളകളില്‍ ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ സ്വയംതകര്‍ക്കാന്‍ കഴിയുന്ന ഹാരപ് ഡ്രോണുകളാണ് വ്യോമസേനയിലെത്താന്‍ പോകുന്നത്. ആയുധ ഇടപാട് സംബന്ധിച്ച പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച നടക്കുന്ന ഉന്നതതല യോഗത്തില്‍ പുതിയ ഡ്രോണുകള്‍ വാങ്ങാനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുദ്ധവേളകളില്‍ ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറി സ്വയം പൊട്ടിത്തെറിച്ച് വലിയ നാശം വരുത്താന്‍ കഴിയുന്നവയാണ് ഹാരപ് ഡ്രോണുകള്‍. അഫ്ഗാനിസ്താന്‍, ഇറാഖ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ ഡ്രോണുകളാണ് ഇന്ത്യന്‍ വ്യോമസേനയും സ്വന്തമാക്കുന്നത്.

Tags:    

Similar News