വായുമലിനീകരണം; അടുത്ത ഉത്തരവുണ്ടാകുംവരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കും

Update: 2021-11-21 10:26 GMT

ന്യൂഡല്‍ഹി: വായുമലിനീകരണം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ അടഞ്ഞുകിടക്കും. കോളജുകളും അടച്ചിട്ടുണ്ട്.

അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകള്‍ക്കുമാത്രമേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ.

എല്ലാ സര്‍ക്കാര്‍ ഓഫിസുകളും വര്‍ക്ക് ഫ്രം ഹോം മോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ഇന്ന് തീരുന്ന സാഹചര്യത്തില്‍ നാളെ പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഏതൊക്കെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് യോഗത്തിലായിരിക്കും അവസാന തീരുമാനമുണ്ടാവുക.

ഡല്‍ഹിയുടെ 300 കിമോമീറ്റര്‍ ചുറ്റളവില്‍ 11 ല്‍ അഞ്ച് തെര്‍മല്‍ പ്ലാന്റുകള്‍ നവംബര്‍ 30വരെ അടച്ചിടും. 

Tags:    

Similar News