കാബൂള്‍: അഫ്ഗാനില്‍ ഷെബെര്‍ഗാന്‍ നഗരത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ താലിബാന്‍ സേനക്ക് കനത്ത നഷ്ടം. ആക്രമണത്തില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഡിഫന്‍സ് ഏജന്‍സിയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു. യുഎസ് സേനയാണ് ആക്രമണത്തിനു പിന്നില്‍.
താലിബാന്‍ സേനയുടെ ഒളിയിടങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ധാരാളം വാഹനങ്ങളും ആയുധങ്ങളും കത്തിനശിച്ചു. നൂറോളം വാഹനങ്ങളാണ് നശിച്ചതെന്ന് അഫ്ഗാന്‍ ഡിഫന്‍സ് മന്ത്രാലയം വക്താവ് ഫവാദ് അമന്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ രാത്രി 6.30.നാണ് ആക്രമണം നടന്നത്. സൈന്യം ബി 52 ബോംബറാണ് ഉപയോഗിച്ചത്.
ഏതാനും ദിവസം മുമ്പ് ഗസ്‌നി പ്രവിശ്യയില്‍ നിന്ന് ഒരു പാക് താലിബാന്‍ അനുകൂലിയെ അഫ്ഗാന്‍ കമാന്‍ഡൊ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി താലിബാന് കീഴടങ്ങുന്ന രണ്ടാമത്തെ പ്രവിശ്യതലസ്ഥാനമാണ് ഷെബെര്‍ഗാന്‍.
അഫാഗാനിലെ തെക്ക് പടിഞ്ഞാറ് പ്രവിശ്യയായ നിംറോസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് താലിബാന്‍ പിടിച്ചത്.