ചാരായം പിടികൂടി
ബാറുകളും മദ്യവില്പന ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു
പരപ്പനങ്ങാടി:മലപ്പുറം എക്‌സൈസ് ഇന്റലിജിന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റൈഞ്ച് മൂന്നര ലിറ്റര്‍ ചാരായവും ചാരായം കടത്തികൊണ്ടുവന്ന ഓട്ടോറിക്ഷയും പിടികൂടി കേസെടുത്തു. പെരുവള്ളൂര്‍ വില്ലേജില്‍ പറശ്ശിനിപ്പുറായ വച്ചാണ് പിടികൂടിയത്.എക്‌സൈസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിപ്പോയ കോതാരിവീട്ടില്‍ അഭിലാഷിന്റെ (41)പേരില്‍ കേസെടുത്തു. പ്രിവെന്റിവ് ഓഫീസര്‍ എ.പി.ഉമ്മര്‍കുട്ടിയും സംഘവുമാണ് ചാരായം പിടികൂടിയത്.
ബാറുകളും മദ്യവില്പന ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.ഒരാഴ്ചക്കുള്ളില്‍ നൂറുകണക്കിന് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പരപ്പനങ്ങാടി എക്‌സൈസ് കണ്ടെത്തി കേസെടുത്തിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പ്രദീപ് കുമാര്‍,പി.മുരളീധരന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍.എം.എം,അരുണ്‍.പി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ.എം,ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.