മിന്നല്‍ പ്രതിഷേധം നടത്തിയ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ക്കെതിരേ കേസെടുത്ത നടപടി അപലപനീയമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം ചിന്നക്കടയില്‍ പൗരത്വ വേട്ടയ്‌ക്കെതിരേ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിച്ചുകൊണ്ട് മിന്നല്‍ പ്രതിഷേധം നടത്തിയ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി, ജില്ലാ നേതാക്കളായ നുജൂമുദ്ദീന്‍ മൗലവി, അന്‍വര്‍ മനാരി തുടങ്ങിയ അഞ്ചോളം നേതാക്കള്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഇമാംസ് കൗണ്‍സില്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.
ലോക് ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ പകപോക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെയും ഡല്‍ഹി ,യു പി പോലീസിന്റെയും സംഘപരിവാര്‍ ഗൂഢാലോചനയ്‌ക്കെതിരെ മാസ്‌ക് കെട്ടിയും സാമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടമില്ലാതെയും ജനാധിപത്യപരമായി നടത്തിയ പ്രതിഷേധത്തിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ ഇതര പാര്‍ട്ടികളും സംഘടനകളും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇമാംസ് കൗണ്‍സില്‍ പ്രതിഷേധത്തോട് മാത്രം വിവേചനം കാണിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ പോലീസിലെ ആര്‍എസ്എസ് ലോബിയാണെന്ന് ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിരോധാഭാസമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നിഷാദ് റഷാദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റാഷിദ് റഷാദി, മുഹമ്മദ് സലീം റഷാദി, ഷാജഹാന്‍ മൗലവി, അക്ബര്‍ ഷാ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു.