കോഴിക്കോട്: കേന്ദ്ര നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പിരിച്ചുവിട്ടു. രാജ്യത്ത് നിയമാനുസൃതമായി പ്രവര്‍ത്തിച്ചിരുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍, ഭരണകൂടം പ്രവര്‍ത്തനം നിരോധിച്ച സാഹചര്യത്തില്‍ ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പിരിച്ചുവിട്ടതായി മുഫ്തി ഹനീഫ് അഹ്റാര്‍ ഖാസിമി അറിയിച്ചു. മേലില്‍ ഈ പ്രസ്ഥാനത്തിന്റെ പേരില്‍ യോഗങ്ങളോ, പ്രസ്താവനകളോ, പ്രവര്‍ത്തനങ്ങളോ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.