ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള ഘടകം അറിയിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ പ്രവര്‍ത്തകരോടും സംഘടനയുടെ പേരില്‍ യാതൊരുവിധ പരിപാടികളും നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു.
പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ല. സംഘടനയുടെ പേരോ ബാനറോ ഉപയോഗിച്ച് ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള ഘടകം അറിയിച്ചു.