മുഫീദയുടെ മരണം: കുറ്റവാളികളെ ശിക്ഷിക്കണം- നാഷനല്‍ വിമന്‍സ് ഫ്രണ്ട്

Update: 2022-09-07 06:45 GMT
മുഫീദയുടെ മരണം: കുറ്റവാളികളെ ശിക്ഷിക്കണം- നാഷനല്‍ വിമന്‍സ് ഫ്രണ്ട്

കല്‍പ്പറ്റ: തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദയുടെ ദാരുണമരണത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ച് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്കുറപ്പുവരുത്തണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഖദീജ ആവശ്യപ്പെട്ടു. മുഫീദയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ സെക്രട്ടറി സുമയ്യ, ജില്ലാ കമ്മിറ്റിയംഗം ലൈല, മാനന്തവാടി ഡിവിഷന്‍ സെക്രട്ടറി സഫ് വാന, ഫൗസിയ, ആരിഫ സംബന്ധിച്ചു.

Tags:    

Similar News