കല്‍പ്പറ്റ: തരുവണ പുലിക്കാട് മുഫീദയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പുലിക്കാട് പ്രദേശത്തുള്ള ബഹുജനങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഡ് മെംബര്‍ നിസാര്‍ കൊടക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കര്‍മസമിതി നിലവില്‍ വന്നത്.
മുഫീദയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവശ്യമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുടുംബത്തിന് നീതി കിട്ടുന്നതുവരെ സമരമുഖത്ത് തുടരുമെന്നും യോഗം തീരുമാനിച്ചു. വാര്‍ഡ് മെംബര്‍ നിസാര്‍ കൊടക്കാട് ചെയര്‍മാനും പി പി ജമാല്‍ കണ്‍വീനറും സി ഹാരിസ് ഖജാഞ്ചിയായും 13 അംഗ സമിതിയാണ് നിലവില്‍ വന്നത്.