മുഫീദയുടെ മരണം: പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപഹാസ്യം- എസ്ഡിപിഐ

Update: 2022-09-16 12:34 GMT
മുഫീദയുടെ മരണം: പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപഹാസ്യം- എസ്ഡിപിഐ

കല്‍പ്പറ്റ: തരുവണ പുലിക്കാട് മുഫീദയുടെ മരണത്തിനു പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുഫീദയുടെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. കെല്ലൂര്‍ അഞ്ചാം മൈലില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കുണ്ടാല ഉദ്ഘാടനം ചെയ്തു.

പീച്ചംകോട്, വെള്ളമുണ്ട, 8/4, 7/4, ആറുവാള്‍, പുലിക്കാട് എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തി. കെ മുസ്തഫ, നൗഫല്‍ പഞ്ചാരക്കൊല്ലി, എ യൂസുഫ് എന്നിവര്‍ വിവിധയിടങ്ങളില്‍ സംസാരിച്ചു. തരുവണയില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ കമ്മിറ്റിയംഗം യൂസുഫ് എ ഉദ്ഘാടനം ചെയ്തു. മുഫീദയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ പാര്‍ട്ടി സമരരംഗത്ത് തന്നെ ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. റഷീദ് ബാലുശ്ശേരി, നൗഫല്‍ പഞ്ചാരക്കൊല്ലി സംസാരിച്ചു.

Tags:    

Similar News