ഉന്നത പോലിസുകാര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി; പൊന്നാനിയില്‍ എസ് ഡിപി ഐ പ്രതിഷേധം
പൊന്നാനി: ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പൊന്നാനിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം പൊന്നാനി സ്‌റ്റേഷന്‍ കവാടത്തില്‍ പോലിസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി പി സക്കീര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ശിഹാബ് വെളിയങ്കോട്, ഖജാഞ്ചി ഫസല്‍ പുറങ്ങ്, വൈസ് പ്രസിഡന്റ് ഹാരിസ് പള്ളിപ്പടി, ജോയിന്റ് സെക്രട്ടറി സഹീര്‍ തണ്ണിത്തുറ, പൊന്നാനി മുനിസിപ്പല്‍ പ്രസിഡന്റ് പി റിഷാബ് നേതൃത്വം നല്‍കി.