താപനില മുന്നറിയിപ്പ്; ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പൊന്നാനിയിലും മൂന്നാറിലും

തിരുവനന്തപുരം: താപനില ഉയരുന്ന സാഹചര്യത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്ന സമയം.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിക്കാനും ആവശ്യത്തിനു വെള്ളം കുടിക്കാനും മുന്നറിയിപ്പുണ്ട്. എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടാനും മുന്നറിയിപ്പുണ്ട്.