വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കും: എസ് ഡിപിഐ

Update: 2024-06-13 09:49 GMT

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ കോഴിക്കോട് ജില്ലയോടുള്ള അവഗണനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്ലസ് വണ്‍, ഡിഗ്രി, മറ്റു കോഴ്‌സുകള്‍ക്ക് കോഴിക്കോട് ജില്ലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍, എംഎല്‍എമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കല്‍, പഞ്ചായത്ത് തലങ്ങളില്‍ തെരുവ് ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ പി ഗോപി, കെ ഷമീര്‍, റഹ്മത്ത് നെല്ലൂളി, ഖജാഞ്ചി പി കെ അബ്ദുല്‍ അസീസ്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യൂം, കെ കെ നാസര്‍, ശറഫുദ്ദീന്‍ വടകര, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ അഡ്വ. ഇ കെ മുഹമ്മദലി, എം അഹമ്മദ്, ജുഗല്‍ പ്രകാശ്, കെ കെ ഫൗസിയ, എം എ സലീം, സലീം കാരാടി, പി വി ജോര്‍ജ്, ബാലന്‍ നടുവണ്ണൂര്‍, ടി പി മുഹമ്മദ്, ഷംസീര്‍ ചോമ്പാല, ജി സരിത സംസാരിച്ചു. ഷാനവാസ് മാത്തോട്ടം(ബേപ്പൂര്‍), പി വി മുഹമ്മദ് ഷിജി(സൗത്ത്), റസാഖ് ചാക്യേരി(നോര്‍ത്ത്), പി കെ അന്‍വര്‍(എലത്തൂര്‍), ഹനീഫ പി (കുന്ദമംഗലം), സി ടി അഷ്‌റഫ്(തിരുവമ്പാടി), ടി പി യൂസുഫ്(കൊടുവള്ളി), എന്‍ വി നവാസ്(ബാലുശ്ശേരി), ഹമീദ് എടവരാട്(പേരാമ്പ്ര), ഫിറോസ് (കൊയിലാണ്ടി), കെ പി സാദിഖ്(കുറ്റിയാടി), ജെ പി അബൂബക്കര്‍(നാദാപുരം), കെ കെ ബഷീര്‍(വടകര) എന്നിവര്‍ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തു.

Tags:    

Similar News