അങ്കണവാടി വര്‍ക്കര്‍ തസ്തികയിലെ അനധികൃത നിയമനം; എസ് ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Update: 2024-07-02 09:03 GMT

ഇരിട്ടി(കണ്ണൂര്‍): ഇരിട്ടി നഗരസഭയില്‍ അങ്കണവാടി വര്‍ക്കര്‍മാരെ അനധികൃതമായി നിയമിച്ച നഗരസഭ നടപടിക്കെതിരേ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് നഗരസഭ ഓഫിസ് കവാടത്തില്‍ പോലിസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു.

    നഗരസഭയിലെ അങ്കണവാടി വര്‍ക്കര്‍ നിയമനം അട്ടിമറിച്ച് അനര്‍ഹമായി സിപിഎമ്മുകാരുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റിയ സിപിഎമ്മിന്റെ ജനദ്രോഹ നടപടി നഗരസഭാ ഭരണസമിതി തിരുത്തിയില്ലെങ്കില്‍ അതിശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുവരുമെന്ന് യൂനുസ് ഉളിയില്‍ പറഞ്ഞു. ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് തമീം പെരിയത്തില്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയംഗം ഷമീര്‍ മുരിങ്ങോടി സംസാരിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡന്റ് അഷ്‌റഫ് നടുവനാട്, മണ്ഡലം കമ്മിറ്റി അംഗം ആയിശാ സമദ്, എസ് ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി എന്‍ സി ഫിറോസ്, ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി ഫൈസല്‍ സംബന്ധിച്ചു.

Tags:    

Similar News