കേന്ദ്രനിരോധനം: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം

Update: 2022-09-28 04:18 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സംസ്ഥാന ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. കെ സുധാകരനും ജനറല്‍ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ലയും അറിയിച്ചു. സംഘടനയുടെ പേരില്‍ ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനമോ നടത്തിയാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കോടതിയുടെയും തീരുമാനങ്ങള്‍ അനുസരിച്ചാണ് സംഘടന ഇനി പ്രവര്‍ത്തിക്കണമോ എന്ന് തീരുമാനിക്കുന്നത്. നിരോധന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവുണ്ടാവുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.


Tags:    

Similar News