രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹരജി; നിവേദനത്തില്‍ ഡിസംബര്‍ 19ന് അകം കേന്ദ്രം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

രാഹുലിന് ബ്രിട്ടീഷ് പൗരത്വം കൂടിയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്

Update: 2024-11-26 13:02 GMT

അലഹബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന നിവേദനം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി. രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹരജിയിലാണ് നടപടി. വിഘ്‌നേഷ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് ബി പാണ്ഡെയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ഡിസംബര്‍ 19നുള്ളില്‍ ഇക്കാര്യം അറിയിക്കണം.

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ്. ഇക്കാര്യത്തില്‍ 2015ല്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ പരാതി നല്‍കി. എന്നാല്‍, സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം അന്ന് രാഹുല്‍ ഗാന്ധി തള്ളി. തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.

Tags:    

Similar News