നോര്‍ക്ക വെറും നോക്കുകുത്തിയെന്ന് കേരള യുവജനപക്ഷം

Update: 2020-07-07 12:58 GMT

മാള: പ്രവാസികളുടെ ക്ഷേമത്തിനായി രൂപീരിക്കപ്പെട്ട നോര്‍ക്ക വെറും നോക്കുകുത്തിയാണെന്നും അതുകൊണ്ട് പ്രവാസികള്‍ക്ക് യാതൊരുവിധ സഹായങ്ങളും ലഭിക്കുന്നില്ലെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ പ്രവസാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കേരള യുവജനപക്ഷം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെ ദേവാനന്ദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമര യോഗത്തില്‍ പി എസ് സുബീഷ്, ജോസ് കിഴക്കേപീടിക, സഹദേവന്‍ ഞാറ്റുവെട്ടി, പി അരവിന്ദാക്ഷന്‍, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, സുധീര്‍ സെയ്തു, പോളി മുരിയാട്, രാജന്‍ എഴുപുറത്ത്, ശരത്ത് പോത്താനി തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News