നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം; യുപിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
ലഖ്‌നോ: പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്ന് ആരോപിച്ച് യുപിയിലെ സഹറാന്‍പൂരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കുന്ദ കാല ഗ്രാമത്തിലെ മുഹമ്മദ് നദീമിനെയാണ്(25) തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് ജെയ്‌ഷെ മുഹമ്മദ്, തെഹ്രീകെ താലിബാന്‍ എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് എടിഎസ്സിന്റെ ആരോപണം. ഇയാള്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ഇക്കാര്യം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും എടിഎസ്, എഡിജി നവീന്‍ അറോറ അവകാശപ്പെട്ടു.
മൊബൈല്‍ ഫോണില്‍നിന്ന് ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ കണ്ടെടുത്തുവത്രെ. പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സ്വദേശികളുമായി ഇയാള്‍ ബന്ധംപുലര്‍ത്തി, അതിനുവേണ്ടി വാട്‌സ്ആപ്പ്, ടെലഗ്രാം, ഐഎംഒ, ഫേസ്ബുക്ക് മെസഞ്ചര്‍, ക്ലബ് ഹൗസ് തുടങ്ങി സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു. വെര്‍ച്യല്‍ ഫോണ്‍ നമ്പറുകള്‍ ഉണ്ടാക്കാന്‍ ട്രെയിനിങ് ലഭിച്ചു ചാവേറാവാന്‍ സെയ്ഫുള്ളയെന്ന ഒരാള്‍ പരിശീലനം നല്‍കി, പ്രത്യേക പരിശീലനത്തനുവേണ്ടിപാകിസ്താനിലേക്ക് പോകാനിരിക്കുകയായിരുന്നു- തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍.
രണ്ട് സിം കാര്‍ഡുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
ഐപിസി 121എ, 123 പ്രകാരം കേസെടുത്തു.