കോണ്‍ഗ്രസ് മുന്‍ എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍

ഗാന്ധിനഗറില്‍ സംസ്ഥാന പ്രസിഡന്റ് ജിതു വഗാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. പട്ടേല്‍ വിഭാഗക്കാരുടെ സമരങ്ങള്‍ക്ക് ശേഷം ഒബിസിയില്‍പ്പെട്ട താക്കൂര്‍ വിഭാഗക്കാരുടെ നേതാവായാണ് അല്‍പേഷ് ഉയര്‍ന്നുവന്നത്.

Update: 2019-07-18 19:07 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ധവാല്‍സിന്‍ സാലയും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നിയമസഭാഗംഗങ്ങള്‍ ആയിരുന്ന ഇവര്‍ കഴിഞ്ഞമാസം നടന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരായി വോട്ട് ചെയ്ത ശേഷം കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു.

ഗാന്ധിനഗറില്‍ സംസ്ഥാന പ്രസിഡന്റ് ജിതു വഗാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. പട്ടേല്‍ വിഭാഗക്കാരുടെ സമരങ്ങള്‍ക്ക് ശേഷം ഒബിസിയില്‍പ്പെട്ട താക്കൂര്‍ വിഭാഗക്കാരുടെ നേതാവായാണ് അല്‍പേഷ് ഉയര്‍ന്നുവന്നത്. പിന്നീട് അദ്ദേഹം താക്കൂര്‍ സേന എന്ന പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അല്‍പേഷ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം കഴിഞ്ഞ മാസം എംഎല്‍എ സ്ഥാനവും രാജിവച്ചു. രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസമാണ് തന്നെ കോണ്‍ഗ്രസിലെത്തിച്ചതെന്നും എന്നാല്‍ അദ്ദേഹമിപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും അല്‍പേഷ് ആരോപിച്ചിരുന്നു.

Tags:    

Similar News