ഗുജറാത്ത്: കോണ്‍ഗ്രസിന് തിരിച്ചടി; അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസ് താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ തന്നോടും അല്‍പേഷിനോടും ഭാരത് താക്കൂറിനോടും പാര്‍ട്ടി വിടാന്‍ താക്കൂര്‍ സേനാ കമ്മിറ്റി പ്രമേയം പാസാക്കിയതായി സലാ പറഞ്ഞു. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-04-10 08:38 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ ശ്രദ്ധേയരായ യുവ നേതാക്കളില്‍ ഒരാളും ഒബിസി നേതാവുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു. അല്‍പേഷിന്റെ അടുത്ത സഹായി ദവാല്‍സിങ് സലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസ് താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ തന്നോടും അല്‍പേഷിനോടും ഭാരത് താക്കൂറിനോടും പാര്‍ട്ടി വിടാന്‍ താക്കൂര്‍ സേനാ കമ്മിറ്റി പ്രമേയം പാസാക്കിയതായി സലാ പറഞ്ഞു. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്‍പേഷ് കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പലപ്പോഴായി അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു അല്‍പേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അല്‍പേഷിന്റെ രാജി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ബിജെപി വിരുദ്ധ ചേരികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ പ്രമുഖ ഒബിസി നേതാവായിരുന്നു അല്‍പേഷ് താക്കൂര്‍. 2017ലാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എയുമായി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി നേതാവിനെ 15,000ല്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.ഗുജറാത്തിലെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് അല്‍പേഷ് താക്കൂര്‍.

അല്‍പേഷ് ബിജെപിയിലെത്തുമെന്ന അഭ്യൂഹം വളരെ ശക്തമാണ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് ചര്‍ച്ച നടത്തിയിരുന്നു. ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റോ അല്‍പേഷിന് ഗുജറാത്ത് സര്‍ക്കാരില്‍ മന്ത്രിസ്ഥാനമോ വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News