കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം അട്ടിക്കൽ വളവിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Update: 2024-10-05 06:22 GMT

കോട്ടയം: കോട്ടയം അട്ടിക്കൽ വളവിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറമ്പറ സ്വദേശി രാജു(64) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോട്ടയത്തെ മെഡിക്കൽ കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം. കോട്ടയം പൊൻകുന്നത്തിന് സമീപം അട്ടിക്കൽ വളവിൽ വച്ച് ആംബുലൻസ് ഒരു വീട്ടിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് മറിയുകയുമായിരുന്നു. ആംബുലൻസിൻ്റെ ഡ്രൈവർക്ക് പരിക്കില്ല.

Tags:    

Similar News