ദുബയില്‍ ഏറ്റവും കൂടുതല്‍ ആംബുലന്‍സ് വിളിച്ചത് ഇന്ത്യക്കാര്‍

Update: 2019-01-16 14:45 GMT

ദുബയ്: ചികില്‍സ ലഭിക്കാനും ആശുപത്രിയിലെത്തിക്കാനുമായി ആംബുലന്‍സ് വിളിച്ച് വരുത്തിയതില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്ക്. രണ്ടാംസ്ഥാനം പാകിസ്താനികള്‍ക്കാണ്. തൊട്ടുപുറകില്‍ ഈജിപത്, ഫിലിപ്പൈന്‍, ബ്രിട്ടന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരുമുണ്ട്. ദുബയില്‍ കഴിഞ്ഞവര്‍ഷം 26,389 ഇന്ത്യക്കാരാണ് ഫോണ്‍ വഴി ആംബുലന്‍സ് വിളിച്ചിരുന്നത്. 9,554 ഹൃദ്രോഗികളും 1,905 പ്രസവ കേസുകളും ഇതില്‍ ഉള്‍പ്പെടും. പലവിധ രോഗത്തിനായി 58,342 പേര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തിയതായി ദുബയ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ വ്യക്തമാക്കി. വിവിധ അപകടങ്ങളിലായി പരിക്കേറ്റ 1,00,478 പുരുഷന്‍മാരെയും 60,745 സ്ത്രീകളേയും ആംബുലന്‍സ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 179 വനിതാ ജീവനക്കാരടക്കം 865 പേരാണ് ആംബുലന്‍സ് സര്‍വീസില്‍ സേവനം അനുഷ്ടിക്കുന്നത്.

Tags:    

Similar News