ഹിമാചലില്‍ ഹട്ടി സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉല്‍പ്പെടുത്തുമെന്ന് അമിത്ഷായുടെ ഉറപ്പ്
ന്യൂഡല്‍ഹി: ഹിമാചലിലെ ഹട്ടി സമുദായത്തെ പട്ടിക വര്‍ഗമായി പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. പട്ടിക വര്‍ഗ ലിസ്റ്റില്‍ ഹട്ടി സമുദായത്തെ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്ക് കേന്ദ്രം അനുകൂലമായി പ്രതികരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുളള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. 1968 മുതലുള്ള ഈ സമുദായത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
സിര്‍മൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന ശിലായ്, പോണ്ട, രേണുക, പച്ചാഡ് തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഹട്ടികള്‍ക്ക് ഈ പ്രദേശങ്ങളില്‍ നിര്‍ണായക സ്വാധീനമാണ് ഉള്ളത്.
1967ല്‍ ജൗന്‍സാര്‍ മണ്ഡലത്തില്‍ താമസിച്ചിരുന്ന ഹട്ടികള്‍ പട്ടികവര്‍ഗ ലിസ്റ്റിലും ഹിമാചല്‍ പ്രദേശത്ത് താമസിച്ചിരുന്നവര്‍ പുറത്തുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.