ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം അനുവദിക്കില്ല: അമിത് ഷാ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കലും മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു

Update: 2024-11-09 10:52 GMT

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കാന്‍ ബിജെപി ഒരിക്കലും കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഭരണഘടനയുടെ വ്യാജ പകര്‍പ്പ് കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭരണഘടനയെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്നും അമിത് ഷാ ആരോപിച്ചു. പലാമുവില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി അമിത് ഷാ പറഞ്ഞു.

അധികാരത്തില്‍ എത്തിയപ്പോഴെല്ലാം ഒബിസിയോട് കോണ്‍ഗ്രസ് അനീതിയാണ് കാണിച്ചിട്ടുള്ളത്. കാക്ക കലേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കുന്നതിലും ഇതേ അനീതിയാണ് കാണാനാകുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കലും മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഒബിസികള്‍, ആദിവാസികള്‍, ദലിതര്‍ എന്നിവരില്‍ നിന്ന് സംവരണം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും അത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ പദ്ധതിയിടുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Tags:    

Similar News